സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി സമര വേദിയിലെത്തി വർക്കർമാരെ നേരിൽ കണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കും. വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കും. മാനദണ്ഡം പരിഷ്കരിക്കണമെന്ന് ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമയ്ക്ക് പങ്ക് ഉണ്ടാകാമെന്നും എന്നാൽ എല്ലാം സിനിമയിൽ നിന്നാണെന്ന് പറയരുത്. ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പുറത്തിറങ്ങണം. ഓരു കുഞ്ഞും പൊലിഞ്ഞ് പോകാനും പാഴായി പോകാനും പാടില്ല. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് രംഗത്ത് വരണമെന്നും അദേഹം പറഞ്ഞു.
