
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെ തുടർന്ന് സ്ക്വാഡ് നടത്തിയ മൂന്ന് മണിക്കൂര്‍ പരിശോധനയിൽ സംശയകരായി ഒന്നും കണ്ടെത്തിയില്ല. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധനകളെല്ലാം നടന്നെന്നും ട്രെയിന്‍ ഗതാഗതത്തിന് യാതൊരു സുരക്ഷാ പ്രശ്നങ്ങളുമില്ലെന്നും റെയില്‍വേ സ്ഥിരീകരിച്ചു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് കേരള പൊലീസിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലേക്ക് മെസെഞ്ചര്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് ഇന്നലത്തന്നെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. സന്ദേശം അയച്ചയാളുടെ യഥാര്‍ത്ഥ ഫേസ്ബുക്ക് ഐഡിയാണെന്ന് കണ്ടെത്തിയ പൊലീസ് ഇന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. സന്ദേശം അയച്ചയാള്‍ തെലങ്കാന സ്വദേശിയാണ്. സംസ്ഥാനത്തെ മറ്റ് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടന്നുവരികയാണ്.