കാലടിയിൽ ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു. മലയാറ്റൂർ മധുരിമ കവലയിൽ ചിറ്റേത്തി വീട്ടിൽ ഭാസ്കരന്റെ ഭാര്യ ലീല (50) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കരനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ പതിനൊന്നരയോടെ കാലടി നെടുമ്പാശേരി എയർപോർട്ട് റോഡിൽ ചെത്തിക്കോട് കവലക്ക് സമീപം വച്ചായിരുന്നു അപകടം. രണ്ടു വാഹനങ്ങളും കാലടി ഭാഗത്തു നിന്ന് നെടുമ്പാശേരി എയർപോർട്ട് ഭാഗത്തേക്ക് പോകുകയായിരുന്നു. മക്കൾ: സി.ബി.അനൂപ് (പൊലീസ്) സി.ബി.സനൂപ് (ന്യൂസിലാൻഡ്), സി.ബി.അഞ്ജു
