കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിയ അൽഫാമിൽ പുഴുക്കളെ കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി കുമ്മങ്കോട്ടെ ടി കെ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിച്ച അൽഫാമിലാണ് പുഴുക്കളെ കണ്ടെത്തിയത്. കാറ്ററിംഗ് യൂണിറ്റിലെത്തി നാദാപുരം ഗവ ആശുപത്രി ആരോഗ്യവകുപ്പ് എച്ച് ഐ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതർ പരിശോധന നടത്തി. ഇവിടെ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും പിന്നാലെ സ്ഥാപനം പൂട്ടിക്കുകയും ചെയ്തു.
