എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ യുവാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് ലോക്കപ്പ് മർദ്ദനമെന്ന് പരാതി. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ട യുവാക്കളെയാണ് ക്രൂരമായി പൊലീസ് മർദിച്ചത്. ഇന്നലെ രാത്രി ഏഴ് മണിക്ക് പൊലീസ് സ്റ്റേഷനിൽ യുവാക്കളെ കൊണ്ടുവന്നതാണെന്നും ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ലെന്നും യുവാവ് പറഞ്ഞത്. പൊലീസ് മർദനത്തിൽ തലയ്ക്ക് പരുക്കേറ്റു. ചെയ്യാത്ത കുറ്റത്തിന് ലോക്കപ്പിൽ ഇട്ട് ഉരുട്ടിയെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ പൊലീസ് യാതൊരു പ്രതികരണത്തിനും തയാറായില്ല.
