കോഴിക്കോട് നഗരമധ്യത്തില്‍ ബസ് മറിഞ്ഞ അപകടത്തില്‍ പരിക്കേറ്റ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത് . മറ്റൊരു ബസില്‍ ഉരസി നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ നിന്നും വരുന്ന മുഹമ്മദ് സാനിഹിന്റെ ബൈക്കില്‍ ഇടികികുകയായിരുന്നു. മുന്നിലുള്ള കാറിനെ മറികടക്കാനുളള ശ്രമത്തിനിടെയാണ് അപകടം. ബൈക്ക് യാത്രികന് ബസ് ഇടിച്ചയുടനെ തെറിച്ച് കാറിന് മുന്‍വശത്തേക്ക് വീഴുകയും ബസ് കയറിയിറങ്ങുകയുമായിരുന്നു. തുടര്‍ന്ന് ബസ് മറിയുകയുമായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിയോടെ കോഴിക്കോട്-മാവൂര്‍ റോഡില്‍ അരയിടത്തുപാലത്തായിരുന്നു അപകടം.
