കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട വലിയ പരാജയത്തിന്റെ പശ്ചാത്തലത്തിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് നയപരമായ മാറ്റങ്ങളിലേക്ക് കടക്കുകയാണ് സിപിഐഎം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലിം ന്യൂനപക്ഷത്തെ കൂടി ചേര്ത്തുനിര്ത്തേണ്ടതാണെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.
മുസ്ലിം ജനവിഭാഗത്തെ അകറ്റുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സമീപനമാറ്റം. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവ് എ.കെ. ബാലന് നടത്തിയ വിവാദ പ്രസ്താവനയെ പാര്‍ട്ടി ഔദ്യോഗികമായി തള്ളിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുസ്ലിം വോട്ടുകളുടെ ശക്തമായ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളുടെ വലിയ പങ്ക് യുഡിഎഫിലേക്ക് മാറിയെന്നാണ് വിലയിരുത്തല്‍. അതേസമയം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ചില ലോക്സഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന ഒരു വിഭാഗം വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്ന നിരീക്ഷണവും ഉയര്‍ന്നിരുന്നു.
ഈ സാഹചര്യങ്ങളാണ് സിപിഐഎമ്മിനെ നയപരമായ മാറ്റങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന വിലയിരുത്തലുകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ആ കടുത്ത നിലപാടുകളില്‍ നിന്ന് പിന്നോട്ട് നീങ്ങി, ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന സമീപനത്തിലേക്ക് പാര്‍ട്ടി മാറുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

Always keep an eye out for those Betroadpromosyonkodu deals! They can definitely give you a little boost when you’re trying to get on a good run. Worth checking out for extra value. Here’s the spot: betroadpromosyonkodu
Heard good things about the Rokubet affiliate program. Supposedly decent rates. Checking out rokubetaffiliate to see if it’s worth the hustle! rokubetaffiliate
Alright Betwinner fans, check out BetwinnerCD! Dedicated to Congo, these guys offer lots of options for local players, which may have specific deals so have a look! betwinnercd