കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വിമർശിച്ചതിന് പിന്നാലെ, ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ബി.എൻ. ഹസ്കറിനെ സിപിഐഎം ശാസിച്ചു. പാർട്ടി നിലപാട് കർശനമായി പിന്തുടരണമെന്നും, അല്ലാത്തപക്ഷം ‘ഇടത് നിരീക്ഷകൻ’ എന്ന നിലയിൽ മാധ്യമ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്നും പാർട്ടി നിർദേശം നൽകി.
ഹസ്കറിനെ വിളിച്ചുവരുത്തിയാണ് ശാസനം നൽകിയത്. സിപിഐഎമ്മിന്റെ ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലായിരുന്നു നടപടി. സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദാണ് ഹസ്കറിനെ ശാസിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണിതെന്നും, നിർദേശം കർശനമായി പാലിക്കണമെന്നും സോമപ്രസാദ് അറിയിച്ചു. എന്നാൽ ‘ഇടത് നിരീക്ഷകൻ’ എന്ന ലേബൽ മാധ്യമങ്ങൾ നൽകുന്നതാണെന്നും താൻ സ്വമേധയാ സ്വീകരിച്ചതല്ലെന്നും ഹസ്കർ വ്യക്തമാക്കി.
ചാനൽ ചർച്ചകളിൽ വെള്ളാപ്പള്ളി–പിണറായി കൂട്ടുകെട്ടിനെ ഹസ്കർ രൂക്ഷമായി വിമർശിച്ചിരുന്നു. കേരളത്തിൽ ഇടതുപക്ഷത്തിനും സിപിഐഎമ്മിനും ‘നിദ്രാവ്യാധി’ ബാധിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. 1996ലെ തെറ്റുതിരുത്തൽ രേഖയിൽ സർക്കാർ നൽകുന്ന വാഹനങ്ങളിൽ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കയറ്റരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുടെ നടപടിയെ ഇപ്പോഴും ന്യായീകരിക്കാൻ പാർട്ടിക്ക് കഴിയാത്തത് കാപട്യമാണെന്നും ഹസ്കർ വിമർശിച്ചു.
വെള്ളാപ്പള്ളിയുടെ ഭാഷയെ ‘വിഷലിപ്തം’ എന്നു വിശേഷിപ്പിച്ച ഹസ്കർ, മതനേതാക്കൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴാണ് ഇടതുപക്ഷത്തിന്റെ വജ്രശോഭ തെളിയുന്നതെന്നും, ആ നിലപാടുകൾക്ക് ജരാനര ബാധിക്കുന്നത് അപകടകരമാണെന്നും പറഞ്ഞു. സിപിഐഎമ്മിന്റെ മൗനമാണ് ഒരു മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കാൻ വെള്ളാപ്പള്ളിക്ക് ധൈര്യം നൽകുന്നതെന്നും, സിപിഐ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ടെങ്കിലും സിപിഐഎമ്മിന് അതിന് കഴിയാത്തത് രാഷ്ട്രീയ ഇരട്ടത്താപ്പായി കാണപ്പെടുമെന്നും ഹസ്കർ അഭിപ്രായപ്പെട്ടു.

Bet711… Let’s see if number 7 is my lucky number! Fingers crossed for some good payouts. Game on! Place your bets at bet711.
Signing up for SSBet777? Alright, let’s see what this place is all about. Hoping for a smooth registration and even smoother payouts! Register and win at ssbet777register.
Yo, gotta say, game888bet is pretty decent. Had some fun there, ya know? Give it a shot! Click game888bet to check it out.