തൃശ്ശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ ആരോപണക്കേസില്‍ തുടര്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് അനുമതി തേടി. പ്രാഥമിക പരിശോധനയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന വിലയിരുത്തലിലാണ് വിജിലന്‍സ്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം വിജിലന്‍സ് ഡയറക്ടര്‍ കൈക്കൊള്ളും. തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ടത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സിപിഐഎം വോട്ട് ഉറപ്പിക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് കേസിന് ആധാരം. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ.യു. ജാഫറിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയുമായി ജാഫര്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ഓഡിയോയായി പുറത്തുവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പുള്ള ദിവസമായിരുന്നു ഈ സംഭാഷണം.
ശബ്ദരേഖയില്‍ സിപിഐഎം രണ്ട് വഴികളാണ് മുന്നോട്ടുവച്ചതെന്ന് ജാഫര്‍ പറയുന്നുണ്ട്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുക എന്നതാണ് ഓഫറെന്നായിരുന്നു അവകാശവാദം. തുടര്‍ന്ന് 50 ലക്ഷം രൂപ സ്വീകരിക്കാനാണ് തീരുമാനമെന്ന് ജാഫര്‍ പാര്‍ട്ടിയെ അറിയിച്ചതായും ശബ്ദരേഖയില്‍ വ്യക്തമാകുന്നു.
എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് അംഗങ്ങള്‍ വീതമുണ്ടായിരുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ഥി കൂറുമാറി വോട്ട് ചെയ്തതോടെ എല്‍ഡിഎഫിന് ഭരണം സ്വന്തമാക്കാനായി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ജാഫര്‍ ഹാജരാകാതിരുന്നതോടെ ആ സ്ഥാനവും എല്‍ഡിഎഫിന് ലഭിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം തന്നെ ജാഫര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച് കത്ത് നല്കി.
ശബ്ദരേഖയില്‍ യുഡിഎഫിനൊപ്പം നിന്നാല്‍ ഇരുപാര്‍ട്ടികള്‍ക്കും ഏഴ് വോട്ടുകള്‍ വീതം ലഭിച്ച് സമനിലയിലാകും കാര്യങ്ങള്‍ എത്തുക, അത്തരത്തില്‍ തനിക്ക് യാതൊരു നേട്ടവുമില്ലെന്ന പരാമര്‍ശവും ജാഫര്‍ നടത്തുന്നുണ്ട്. എല്‍ഡിഎഫില്‍ നിന്ന് പണം ലഭിച്ചാല്‍ തന്റെ രാഷ്ട്രീയജീവിതം അതോടെ അവസാനിപ്പിക്കുമെന്നും ജാഫര്‍ സംഭാഷണത്തില്‍ പറയുന്നു.
യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട പി.ഐ. ഷാനവാസാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ജാഫറുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ തന്നെയാണു പുറത്തുവന്നതെന്ന് എ.എ. മുസ്തഫയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഫോണിലൂടെ തമാശയായി പറഞ്ഞ കാര്യമാത്രമാണെന്നാണ് ജാഫറിന്റെ വിശദീകരണം.
2010 മുതല്‍ തുടര്‍ച്ചയായി 15 വര്‍ഷം എല്‍ഡിഎഫ് ഭരിച്ചിരുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ഈ തവണ ഇരു മുന്നണികള്‍ക്കും തുല്യ അംഗബലം ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഭരണം നിലനിര്‍ത്തുന്നതിനായി പണം ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചതായാണ് നിഗമനം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ.വി. നഫീസ ജാഫറിന്റെ വോട്ടിന്റെ സഹായത്തോടെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

Downloaded the win222app. Easy enough to use. Didn’t win much sadly, but maybe you’ll have better luck. Give it a try and see if you can win here: win222app
Winnermx… not a bad shout. They seem to have more options available to bet then I am use to. Have a look and let me know what you think: winnermx
Heard good things about 222betloginapp. Downloaded and used the login and it worked just fine. Check the app out for yourself: 222betloginapp
Howdy folks! I tried out 72betlogin the other day, and it’s pretty user-friendly. Got into the games without any hassle. If you’re looking for a simple experience, check out 72betlogin.
Hey guys, I stumbled upon 78betinnova and it seems promising. A few unique features caught my eye, and the overall experience was smooth. Give 78betinnova a look; you might be pleasantly surprised.
Yo, just a heads up about 79bet55. It’s got a good interface and plenty of options to keep you busy. Definitely worth checking out if you’re looking for a new spot. Pop over to 79bet55 and see what you think.