ആലപ്പുഴ: എബിവിപി പ്രവർത്തകൻ വിശാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ 20 പേരെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പൂജ പി.പിയാണ് വിധി പ്രസ്താവിച്ചത്.Vishal murder case: All 20 accused acquitted
തെളിവുകളുടെ അപര്യാപ്തതയാണ് പ്രതികളെ വിട്ടയക്കാൻ കാരണമായതെന്ന് കോടതി നിരീക്ഷിച്ചു. വിചാരണക്കിടെ എസ്എഫ്ഐയും കെഎസ്യുവും ഉൾപ്പെടെയുള്ള സംഘടനകളിലെ ചില പ്രവർത്തകർ മൊഴി മാറ്റിയതിനെതിരെ എബിവിപി ശക്തമായ വിമർശനം ഉന്നയിച്ചു.
കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. വിധി അതീവ നിരാശാജനകമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ പ്രതികരിച്ചു. പ്രതികളെ രക്ഷിക്കാൻ സർക്കാരും പൊലീസും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേസിൽ വിജയം നേടിയത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും ഗോപകുമാർ വ്യക്തമാക്കി.
2012 ജൂലൈ 16നാണ് വിശാൽ കൊല്ലപ്പെട്ടത്. ചെങ്ങന്നൂർ കോളേജിൽ ബിരുദ വിദ്യാർത്ഥികൾക്ക് സ്വീകരണം സംഘടിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം. വിചാരണ സമയത്ത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അഖിലും കെഎസ്യു ജില്ലാ കമ്മിറ്റി അംഗം ഷൈജു സാമൂവലും ഉൾപ്പെടെയുള്ള നേതാക്കൾ മൊഴി മാറ്റിയിരുന്നു.
