കോൺഗ്രസിന് നാണക്കേടായ മറ്റത്തൂർ കൂട്ടക്കൂറുമാറ്റ വിഷയത്തിൽ മുസ്ലിം ലീഗ് പരസ്യമായി അതൃപ്തി അറിയിച്ചു. മറ്റത്തൂരിൽ സംഭവിച്ചത് ഒരിക്കലും സംഭവിക്കരുതായിരുന്ന ‘കറുത്ത അധ്യായം’ ആണെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സി.എ. റഷീദ് പറഞ്ഞു. ബിജെപിയുമായുള്ള കൂട്ടുകെട്ട് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും, ഇത്തരം നിലപാടുകൾ സ്വീകരിച്ച പഞ്ചായത്ത് അംഗങ്ങൾ സ്ഥാനത്ത് തുടരാൻ യോഗ്യരല്ലെന്നും അദ്ദേഹം വിമർശിച്ചു.Muslim League expresses dissatisfaction over Mattathur mass transfer
മറ്റത്തൂരിൽ കോൺഗ്രസ് ജില്ലാ നേതൃത്വം നടപടിയെടുത്തിട്ടുണ്ടെങ്കിലും സംസ്ഥാന നേതൃത്വം മൗനം തുടരുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. വിമത നേതാവ് ടി.എൻ. ചന്ദ്രൻ രാജിവെക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചതോടെയാണ് ലീഗിന്റെ പ്രതികരണം ശക്തമായത്. കോൺഗ്രസിൽ നിന്ന് രാജിവെച്ചുള്ള നീക്കം അനീതിയും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്നതാണ് ലീഗിന്റെ ആരോപണം. വിഷയത്തിൽ കോൺഗ്രസ് നടപടിയെടുത്താലും മറ്റത്തൂർ സംഭവം കോൺഗ്രസിന്റെ ചരിത്രത്തിൽ ഒരു കറുത്ത അധ്യായമായി തുടരുമെന്നും സി.എ. റഷീദ് വ്യക്തമാക്കി.
