കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ എംഎൽഎ പി.വി. അൻവറിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.ED sends notice to PV Anwar in disproportionate assets case
2016 മുതൽ 2021 വരെയുള്ള കാലയളവിൽ പി.വി. അൻവറിന്റെ സ്വത്ത് ഏകദേശം 50 കോടി രൂപ വർധിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നുവെന്നും തുടർന്ന് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ഒരേ വസ്തു പണയംവെച്ച് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് വ്യത്യസ്ത വായ്പകൾ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അൻവറിന്റെ സ്ഥാപനങ്ങൾ ഉൾപ്പെടെ ആറിടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.
പി.വി. അൻവറിന് ദുരൂഹമായ ബിനാമി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന നിഗമനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എത്തിച്ചേർന്നിരിക്കുന്നത്.
