നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കുറച്ചുകാലം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് സീരിയൽ താരം ആൻമരിയ വെളിപ്പെടുത്തി. സ്വഭാവം ശരിയല്ലെന്ന് മനസ്സിലായതിനെ തുടർന്നാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതെന്നും താരം വ്യക്തമാക്കി. അന്ന് ‘സുനി’ എന്ന പേര് മാത്രമാണ് അറിയുമായിരുന്നുള്ളുവെന്നും ആൻമരിയ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം പറഞ്ഞത്.Pulsar Suni was my driver for a while: Annmaria
“പൾസർ സുനി കുറച്ച് ദിവസങ്ങൾ മാത്രമാണ് എന്റെ ഡ്രൈവറായി ജോലി ചെയ്തത്. സ്വഭാവത്തിൽ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയപ്പോൾ തന്നെ ജോലിയിൽ നിന്ന് ഒഴിവാക്കി. അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ദേഷ്യം വന്നിട്ടുണ്ട്, പറഞ്ഞുവിട്ടതും ദേഷ്യത്തോടെയായിരുന്നു,” ആൻമരിയ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാർത്തകൾ ടെലിവിഷനിൽ വന്നപ്പോഴാണ് സുനിയെ തിരിച്ചറിഞ്ഞതെന്നും, ഒരിക്കൽ സ്വന്തം വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളല്ലേ ഇയാളെന്ന് സംശയം തോന്നിയതെന്നും താരം വ്യക്തമാക്കി. “ഏജൻസിയിലൂടെ വന്ന ആളായതിനാൽ സുനി എന്ന പേരല്ലാതെ മറ്റ് വിവരങ്ങൾ അറിയില്ലായിരുന്നു. പിന്നീട് കാര്യങ്ങൾ മനസ്സിലായപ്പോൾ ശരിക്കും ഭയം തോന്നി,” ആൻമരിയ കൂട്ടിച്ചേർത്തു.
