കൊച്ചി: പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേർന്നു. ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കുന്നതിന് യുഡിഎഫ് യോഗത്തിൽ ധാരണയായി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം ജനുവരി മാസത്തിനുള്ളിൽ പൂർത്തിയാക്കി നേരത്തെ തന്നെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ആരംഭിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഇതോടൊപ്പം കേരള കോൺഗ്രസ് (എം) തന്റെ നിലപാട് വ്യക്തമാക്കട്ടെയെന്നും യോഗം ആവശ്യപ്പെട്ടു. നിലവിൽ അവരുടെ ഭാഗത്തേക്ക് ചെന്നു ചർച്ച നടത്തേണ്ടതില്ലെന്നതിലും യോഗത്തിൽ തീരുമാനമായി.PV Anwar and CK Janu in UDF
