ആലപ്പുഴ: സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ നഗരസഭാ കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളത്താണ് സംഭവം. സാമ്പത്തിക തട്ടിപ്പ് കേസിലാണ് നഗരസഭാ കൗൺസിലറായ നജുമുദീൻ പിടിയിലായത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ വിജയിച്ചയാളാണ് നജുമുദീൻ.Councilor arrested in financial fraud case after taking oath
വ്യാപാരി-വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയെത്തുടർന്നാണ് നടപടി. വിവിധ ആളുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നൂറനാട് പൊലീസ് നജുമുദീനെ അറസ്റ്റ് ചെയ്തത്.
