ന്യൂഡൽഹി:രാജ്യത്തെ ഗ്രാമീണ തൊഴിൽ പദ്ധതിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന വിക്ഷിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) അഥവാ വി ബി-ജി റാം ജി’ (VB-G RAM G) ബിൽ 2025-ന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ രണ്ട് പതിറ്റാണ്ടിലേറെയായി രാജ്യത്തെ ഗ്രാമീണ ജനതയുടെ പ്രധാന ആശ്രയമായി നിലനിന്നിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) പ്രാബല്യത്തിൽ നിന്ന് ഒഴിവാകുന്ന സാഹചര്യമാണുണ്ടാകുന്നത്.President approves ‘VB-G Ram Ji’ bill to ensure 125 days of employment
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന വിക്ഷിത് ഭാരത് ദർശനവുമായി പൊരുത്തപ്പെടുന്ന പുതിയ നിയമപരമായ ചട്ടക്കൂടാണ് സർക്കാർ ഇതിലൂടെ നടപ്പിലാക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
പുതിയ നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം, ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ ഉറപ്പുനൽകുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണത്തിലാണ്. നിലവിലുണ്ടായിരുന്ന 100 ദിവസത്തെ തൊഴിൽ ഗ്യാരണ്ടി 125 ദിവസമായി വർധിപ്പിച്ചു. 100 ദിവസമെന്ന പരിധി പലപ്പോഴും കർശന തടസ്സമായി മാറിയിരുന്നുവെന്നും, അത് നീക്കം ചെയ്ത് ആനുകൂല്യങ്ങൾ വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പദ്ധതിയുടെ ഫണ്ടിംഗ് ഘടനയിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതുവരെ വേതനച്ചെലവ് പൂർണ്ണമായും കേന്ദ്രം വഹിച്ചിരുന്ന സംവിധാനത്തിന് പകരം, ഇനി കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തിൽ ചെലവ് പങ്കിടണം . ഇത് സഹകരണ ഫെഡറലിസത്തെ ശക്തിപ്പെടുത്തുമെന്നും സർക്കാർ അവകാശപ്പെടുന്നു.
കാർഷിക മേഖലയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്താണ് നിയമത്തിൽ മറ്റൊരു പ്രധാന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. വിളവെടുപ്പ്, വിതയ്ക്കൽ തുടങ്ങിയ തിരക്കേറിയ കാർഷിക സീസണുകളിൽ 60 ദിവസം വരെ ദുർബലപ്പെടുത്തുമെന്നും പ്രതിപക്ഷം ആരോപിച്ചു.
2047-ലെ വികസിത ഇന്ത്യ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണിതെന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോൾ, ഗ്രാമീണ ജനതയുടെ ഏക ആശ്രയമായിരുന്ന പദ്ധതിയുടെ ആത്മാവിനെ തന്നെ നശിപ്പിക്കുന്ന നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
