വയനാട് പുൽപ്പള്ളി മേഖലയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പുൽപ്പള്ളി ദേവർഗദ്ധ ഉന്നതി സ്വദേശിയായ കൂമൻ (65) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വണ്ടിക്കടവ്–ചെട്ടിമറ്റം പ്രദേശത്തെ പുഴയോരത്ത് വിറക് ശേഖരിക്കാനെത്തിയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്.One dead in tiger attack in Wayanad
വിറക് ശേഖരിക്കുന്നതിനിടയിൽ കടുവ ഇദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയതായാണ് വിവരം. തുടർന്ന് വനത്തിനുള്ളിലെ പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് കൂമന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുൽപ്പള്ളി, ചീയമ്പം മേഖലകളിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നതോടെ നാട്ടുകാർ ഭീതിയിലായിരുന്നു.
