ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരിന് സമീപം നഞ്ചൻകോട് വെച്ച് പുലർച്ചെ രണ്ട് മണിയോടെ കത്തിനശിച്ചു. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ 44 യാത്രക്കാരെയും പുറത്തിറക്കാനായതിനാൽ വലിയൊരു ദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.KSRTC Swift bus catches fire in Mysore
തീപിടുത്തത്തിൽ ബസ് പൂർണ്ണമായും കത്തി നശിച്ചു. അപകടത്തെത്തുടർന്ന് മറ്റൊരു വാഹനത്തിൽ യാത്ര തിരിച്ച യാത്രക്കാർ ഇന്ന് രാവിലെ മണിയോടെ സുൽത്താൻ ബത്തേരിയിൽ എത്തും. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
