ടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയായ മാർട്ടിനെതിരെ പുതിയ കേസെടുക്കാൻ പോലീസ് ഒരുങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. ഡിഐജി ഹരിശങ്കറിന് നൽകിയ പരാതിക്കൊപ്പം അധിക്ഷേപം നിറഞ്ഞ 24 വീഡിയോ ലിങ്കുകൾ അതിജീവിത തെളിവായി സമർപ്പിച്ചിട്ടുണ്ട്.Case to be filed against Martin for insulting survivor
വീഡിയോകൾ നിർമ്മിച്ച മാർട്ടിനെതിരെ മാത്രമല്ല, അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർക്കെതിരെയും അന്വേഷണം നടത്തണമെന്ന കർശന നിലപാടിലാണ് അതിജീവിത. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് സൈബർ അധിക്ഷേപങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പോലീസ് ഉന്നത ഉദ്യോഗസ്ഥന് നേരിട്ട് പരാതി നൽകിയത്.
പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നീതിക്കായുള്ള പോരാട്ടത്തിൽ തളരാതെ മുന്നോട്ട് പോകുന്ന തനിക്കെതിരായ ഇത്തരം ഹീനമായ നീക്കങ്ങളെ നിയമപരമായി തന്നെ നേരിടാനാണ് അതിജീവിതയുടെ തീരുമാനം.
