കണ്ണൂർ: കണ്ണൂർ പിണറായിയിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. വിപിൻ രാജിനാണ്(25) പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സ്ഫോടനം. അപകടത്തിൽ വിപിന്റെ വലത് കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. ബോംബ് നിർമ്മാണത്തിനിടെയായിരുന്നു സ്ഫോടനം. വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്ക് ആണെന്നാണ് വിവരം. പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. നാടൻ ബോംബ് പൊട്ടിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഓലപ്പടക്കം പൊട്ടിയെന്നാണ് ആദ്യം പുറത്ത് വന്ന വിവരം, എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് പൊട്ടിയത് നാടൻ ബോംബാണെന്ന് കണ്ടെത്തിയത്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷണം നടത്തുണ്ട്.Bomb blast in Pinarayi: CPM worker seriously injured
