കണ്ണൂർ: കണ്ണൂർ ഇരട്ടിയിൽ സ്വകാര്യ ബസ് തീപിടിത്തത്തിൽ കത്തിനശിച്ചു. വിരാജ് പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ ആയിരുന്നു സംഭവം. ബസിൽ യാത്രക്കാർ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബസിലുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങി ഓടിയതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിയമർന്നിരുന്നു. അപകടത്തിന് പിന്നാലെ ചുരം റോഡിൽ ഗതാഗത തടസ്സമുണ്ടായി.Private bus coming from Virajpet to Kannur catches fire
