തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വിജയത്തിന് പിന്നാലെ ബിജെപിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. 50 സീറ്റ് നേടിയാണ് തിരുവനന്തപുരം കോർപറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ പ്രശംസയുമായി രംഗത്ത് വന്നിരിക്കുന്നത്.Congratulations on the historic victory in Thiruvananthapuram; Shashi Tharoor praises BJP
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് ഉജ്വല വിജയം നേടി. ഇതിനെ പ്രശംസിച്ച് കുറിച്ച ഫേസ്ബുക് പോസ്റ്റിലാണ് തരൂർ ബിജെപിയെ പ്രശംസിച്ചത്. ‘വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ വിജയം നേടിയ യുഡിഎഫിന് അഭിനന്ദനങ്ങൾ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു വലിയ അംഗീകാരവും ശക്തമായ സൂചനയുമാണ് ഇത്. 2020നെ അപേക്ഷിച്ച് വളരെ മികച്ച ഫലം നേടാൻ കഠിനാധ്വാനം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം വ്യക്തമായി ഫലം കണ്ടു.’ തരൂർ കുറിച്ചു.
