ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറ് വയസ്സാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അടുത്ത വർഷവും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആറ് വയസ്സ് എന്ന നിർദേശം 2027-ൽ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, മിനിമം മാർക്ക് സംവിധാനം 1 മുതൽ 9-ാം ക്ലാസ് വരെ ഈ വർഷം നടപ്പിലാക്കും. ഇത് അടുത്ത വർഷം പത്താം ക്ലാസിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.The age for admission to first class will remain at five: Minister V Sivankutty
