മലപ്പുറം: ദേശീയപാതയിലെ വട്ടപ്പാറ വയഡക്ട് വഴി സഞ്ചരിക്കുകയായിരുന്ന ഒരു കാറിന് തീപിടിച്ച് വാഹനം പൂർണമായും കത്തിനശിച്ചു. സംഭവം നടന്നത് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയായിരുന്നു. ചാവക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരം ലഭിച്ച ഉടൻ ഫയർ ഫോഴ്സ് എത്തി തീ അണച്ചു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.A car caught fire while driving in Malappuram.
വട്ടപ്പാറ വയഡക്ടിലെ തീപിടിത്തത്തിനുശേഷം വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇതേസമയം, കുറ്റിപ്പുറം–ചൂണ്ടൽ സംസ്ഥാനപാതയിലെ കാളാച്ചാൽ കാലടിത്തറയിൽ വൈകുന്നേരം നാലോടെയുണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം യാത്ര ചെയ്ത കാറും എതിർദിശയിൽ ചങ്ങരംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിക്കപ്പെട്ടത്. ഇരു വാഹനങ്ങൾക്കും മുന്ന് ഭാഗത്ത് ഗുരുതരമായി കേടുപാടുകൾ ഉണ്ടായെങ്കിലും എയർബാഗുകൾ സമയോചിതമായി പ്രവർത്തിച്ചതോടെ യാത്രക്കാരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
