രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകുന്ന മുൻകൂർ ജാമ്യത്തിന് വ്യക്തമാക്കിയ കാരണം പര്യാപ്തമല്ലെന്നതാണ് പ്രോസിക്യൂഷന്റെ വാദം. ഗുരുതരമായ കുറ്റമാണെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടും ജാമ്യം അനുവദിച്ചതിലെ തർക്കം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.Rape case against Rahul Mangkootatil: Government’s plea to cancel bail
ഈ കേസിൽ രാഹുലിന് ജാമ്യം ലഭിച്ചപ്പോൾ, എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകുക എന്നത് അടക്കമുള്ള കർശന ഉപാധികൾ കോടതി ഏർപ്പെടുത്തിയിരുന്നു.
അതേസമയം, രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഈ ഹർജി ഈ മാസം 15ന് പരിഗണിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉണ്ടാകരുതെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.
