കണ്ണൂര്‍: കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ ലോട്ടറി വില്പന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. മോറാഴ സൗത്ത് എല്‍പി സ്കൂളിൾ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതും കുഴഞ്ഞു വീണതും.Lottery sales worker collapses and dies while trying to vote in Kannur
സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയ സമയം വലിയ ക്യൂ ആയിരുന്നു ബൂത്തിലുണ്ടായിരുന്നത്. ആരോഗ്യ പ്രശ് നങ്ങൾ ഉണ്ടായിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് വോട്ട് ചെയ്യാനായി കയറ്റി വിട്ടിരുന്നു . എന്നാൽ വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
