തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ ബലാത്സംഗ കേസിൽ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. യുവതിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബിയാണെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. തന്റെ ആവശ്യപ്രകാരം തന്നെയാണ് മരുന്ന് കൈമാറിയതെന്നും മരുന്നുകളുടെ ഗുരുതരമായ സ്വഭാവത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ജോബി ഹർജിയിൽ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട ചാറ്റ് സന്ദേശങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹർജി ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.Rape case against Rahul Mangkootatil; Second accused Joby files anticipatory bail plea
