തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചു. രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചത്.Second rape case: Rahul gets anticipatory bail
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണം, അന്വേഷണത്തിന് പൂര്‍ണമായും സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി ചുമത്തിയത്.
അതേസമയം, രാഹുൽ നാളെ വോട്ട് ചെയ്യാൻ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെയിന്റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന്റെ വോട്ടർ രജിസ്ട്രേഷൻ.
