തിരുവനന്തപുരം: വഴയില – പഴകുറ്റി നാലുവരി പാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വഴയിലക്ക് സമീപം പുരവൂര്‍കോണത്ത് റോഡിലെ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ടെക്നോപാര്‍ക്ക് ജീവനക്കാരന് ആണ് മരിച്ചത്. കരകുളം ഏണിക്കര ദുര്‍ഗ്ഗാ ലൈന്‍ ശിവശക്തിയില്‍ ആകാശ് മുരളിയാണ് മരിച്ചത്. റോഡ് വികസനത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെയാണ് യുവാവിന് ജീവൻ നഷ്ടമായത്.Technopark employee dies after bike overturns
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ടെക്നോപാര്‍ക്കില്‍നിന്നു ജോലി കഴിഞ്ഞു ബൈക്കില്‍ താമസസ്ഥലത്തേക്ക് മടങ്ങി വരികയായിരുന്നു ആകാശ്. ഇതിനിടെ നാലുവരി പാതയുടെ നിര്‍മാണം നടക്കുന്ന വഴയില – പഴകുറ്റി റോഡില്‍ കലുങ്ക് നിർമ്മിക്കാൻ എടുത്ത കുഴിയിലേക്ക് വീഴുകയായിരുന്നു.
