തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അന്വേഷണക്കാർ നടപടിയിൽ വേഗം വരുത്തിയത്. ജയശ്രീ ഗൂഢാലോചനയിൽ പങ്കാളിയാണ് എന്നതാണ് എസ്.ഐ.ടിയുടെ നിലപാട്. ആരോഗ്യപ്രശ്നങ്ങൾ ചോദ്യംചെയ്യലിന് തടസ്സമാകില്ലെന്നും സംഘം വിലയിരുത്തുന്നു. ദ്വാരപാലക പാളികൾ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.Sabarimala gold theft: Former Devaswom Secretary S Jayashree to be questioned
കേസിൽ ജയശ്രീ നിർണായക പങ്കുവഹിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ക്ഷേത്രവക വസ്തുക്കളുടെ കസ്റ്റോഡിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെങ്കിലും, ദേവസ്വം സെക്രട്ടറിയെന്ന നിലയിൽ ചീഫ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും ജയശ്രീ വഹിച്ചിരുന്നു. അതിനാൽ തന്നെ ക്ഷേത്രവക സ്വത്തുകളുടെ കൈകാര്യം ചെയ്യലിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് നിഗമനം. 35 വർഷത്തെ സേവനമുള്ള ഉദ്യോഗസ്ഥയായ ജയശ്രീ സ്വർണത്തെ ചെമ്പെന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും, അത് തിരുത്താൻ തയ്യാറായില്ലെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
