തിരുവനന്തപുരം: മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുന്നു. സെഷൻസ് കോടതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നതോടെ ഉടൻ തന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാണ് നീക്കം. മുൻകൂർ ജാമ്യം നിഷേധിച്ച സെഷൻസ് കോടതി വിധി ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പുറത്ത് വന്നത്.Rahul will not back down from the Mangkootam; will appeal in the High Court
രണ്ടാമത്തെ ബലാത്സംഗ കേസിലെ പരാതിയിൽ ഉൾപ്പെട്ട വിവരങ്ങളാണ് മുൻകൂർ ജാമ്യം അനുവദിക്കുന്നത് കോടതി നിരസിക്കാൻ പ്രധാന കാരണം എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ രാഹുലിനും കോൺഗ്രസിനുമെതിരെ കൂടുതൽ സമ്മർദം ഉയർന്നിരിക്കുകയാണ്. ഇന്നലെ നടന്ന വാദത്തിൽ നിർബന്ധിത ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചിരുന്നു. ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് നൽകുന്നത് രാഹുൽ നിർബന്ധിച്ചാണെന്നും, അതിജീവിതയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മരുന്ന് കൈമാറിയതെന്നുമാണ് പ്രോസിക്യൂഷൻ വിശദീകരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയുമായ പെൺകുട്ടിയുമായി നടത്തിയ ചാറ്റുകളുടെ പൂർണ്ണരൂപം ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ കോടതി സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ഒളിവിൽ കഴിയുന്ന രാഹുലിനായി കർണാടകയിലെ വിവിധ മേഖലകളിൽ എട്ടാം ദിവസവും അന്വേഷണം തുടരുകയാണ്. രാഹുൽ കർണാടകയിലെ പല ഇടങ്ങളിലും ഒളിവിൽ താമസിച്ചുവരുന്നതായാണ് സൂചന. മുമ്പ് രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയ ഡ്രൈവറും ഹോട്ടൽ ഉടമയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
