തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്നാണ് പ്രാഥമിക അംഗത്വം റദ്ദാക്കിയ വിവരം പുറത്തുവന്നത്.Rahul Mangkootatil not granted anticipatory bail
“രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നു. നിലവിൽ സസ്പെൻഷനിലായിരുന്ന രാഹുലിനെതിരെ ഉയർന്ന ഗുരുതരമായ പരാതികളും രജിസ്റ്റർ ചെയ്ത കേസുകളും പരിഗണിച്ചാണ് നടപടി,” കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ പേരിൽ പുറത്തിറങ്ങിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിൽക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചതും വലിയ തിരിച്ചടിയായി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇന്നലെ ഒന്നര മണിക്കൂറിലേറെയും ഇന്ന് ഇരുപത്തഞ്ച് മിനിറ്റും നീണ്ട വാദങ്ങൾ കേട്ടശേഷമാണ് കോടതി തീരുമാനം അറിയിച്ചത്.
