മലപ്പുറം: നാടിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട്, വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്കൂളിന് മുന്നിൽ വെച്ച് ടിപ്പർ ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം.കൊളത്തൂർ നാഷണൽ എൽ.പി. സ്കൂളിലെ അറബി അധ്യാപിക നഫീസ ടീച്ചറാണ് അപകടത്തിൽ മരിച്ചത്.Teacher dies tragically after being hit by tipper lorry in Malappuram
കുരുവമ്പലം സ്കൂളിന് മുന്നിലാണ് സംഭവം നടന്നത്. സ്കൂൾ വിട്ട് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കെ, അതേ ദിശയിൽ വേഗത്തിൽ എത്തിയ ടിപ്പർ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ നഫീസ ടീച്ചറുടെ രണ്ടുചക്രവാഹനത്തിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ അവർ ലോറിക്കടിയിൽ തെറിച്ചു വീണു. ലോറി അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
