തിരുവനന്തപുരം ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനെ ‘ലോക്ഭവൻ എന്നാക്കിയാണ് പുനർനാമകരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പഴയ ബോർഡുകൾ നീക്കം ചെയ്തു. ഇനി മുതൽ ഗവർണറുടെ വസതി ഔദ്യോഗികമായി ലോക്ഭവൻ എന്നാണ് അറിയപ്പെടുക. പുതിയ ബോർഡ് നാളെയോടെ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.The Governor’s residence is now Lok Bhavan.
ഗവർണർ രാജേന്ദ്ര അർലേക്കർ തന്നെയാണ് ഈ പേരുമാറ്റത്തിന് മുന്നിട്ടിറങ്ങിയത്. ‘രാജ്ഭവൻ’ എന്ന പദം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവശിഷ്ടമാണെന്നും, ഗവർണറുടെ വസതി ജനങ്ങളോട് കൂടുതൽ അടുത്തു നിൽക്കുന്ന പേരാകണമെന്ന് കരുതി ‘ലോക്ഭവൻ’ എന്ന് മാറ്റണമെന്ന് അദ്ദേഹം ഗവർണർമാരുടെ സമ്മേളനത്തിൽ നിർദേശിച്ചു. ഈ നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനെ തുടർന്ന്, കഴിഞ്ഞ 25-ന് രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ‘ലോക്ഭവൻ’ ആക്കുന്നതായി വിജ്ഞാപനവും പുറപ്പെടുവിച്ചു.
