കൊച്ചി:ഓപ്പറേഷൻ നുമ്ഖോർ കേസിൽ പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്റെ എല്ലാ വാഹനങ്ങളും കസ്റ്റംസ് തിരിച്ചുനൽകി. എന്നാൽ കർശന ഉപാധികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.Operation Numkhor: Customs releases Amit Chakkalakkal’s vehicles
സെപ്റ്റംബർ 23ന് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത വാഹനങ്ങളാണ് ഇപ്പോൾ വിട്ടുനൽകിയത്. സംസ്ഥാനത്തിന് പുറത്തേക്ക് വാഹനം കൊണ്ടുപോകാൻ പാടില്ല .മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല എന്നിവ ഉൾപ്പെടുന്ന കടുത്ത നിബന്ധനകളോടെയാണ് വാഹനം നൽകിയത്. കേസിലെ അന്വേഷണം തുടരുമെന്നും കസ്റ്റംസ് അറിയിച്ചു.
