കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. എല്ലാ രോഗികളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. എസി പ്ലാന്റ് ഭാഗത്താണ് തീ പടർന്നത്. ഈ ഭാഗം പണി പുരോഗമിച്ചുകൊണ്ടിരുന്നുവെന്നും നിലവിൽ രോഗികൾ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.Fire breaks out at Baby Memorial Hospital in Kozhikode
വാർത്ത ലഭിച്ചതോടെ അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. കനത്ത പുക ഉയർന്നെങ്കിലും ആശുപത്രിയിലെ മറ്റു ബ്ലോക്കുകൾ സുരക്ഷിതമാണ്. മുൻകരുതലിന്റെ ഭാഗമായി സി ബ്ലോക്കിൽ നിന്നുള്ള ചില രോഗികളെ മാറ്റിയതായി അധികൃതർ വ്യക്തമാക്കി.
തീപിടിത്തം അടുത്തുള്ള മേഖലകളിലേക്ക് പടർന്നിരുന്നെങ്കിൽ വലിയ ദുരന്തത്തിനിടയാകുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിലവിൽ സ്ഥിതി സാധാരണ സാഹചര്യമാണെന്നും വാഹനങ്ങൾ വഴി തിരിച്ചുവിട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
