പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഡിസംബര്‍ 4, 5 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. പുടിന്റെ സന്ദര്‍ശനം 23-ാമത് ഇന്ത്യ–റഷ്യ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമാണെന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.Putin to visit India on December 4 at Modi’s invitation
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും നിലവിലെ സഹകരണങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നതിന് ഈ സന്ദര്‍ശനം ഗണ്യമായ അവസരമായി ഇന്ത്യ കാണുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ പുടിനിനെ സ്വീകരിച്ച് ഔദ്യോഗിക വിരുന്ന് നല്‍കും. തുടര്‍ന്ന് പ്രധാനമന്ത്രി മോദിയുമായി പുടിന് ചര്‍ച്ചകള്‍ നടത്തും.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍, പ്രത്യേകിച്ച് റഷ്യ–യുക്രൈന് സംഘര്‍ഷത്തിന് ശേഷമുള്ള പുതിയ അന്താരാഷ്ട്ര സാന്ദര്ഭ്യങ്ങള്, ചര്‍ച്ചകളില്‍ മുഖ്യമായി ഉയരും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവയ്ക്കുന്ന ടാരിഫ് ഭീഷണികളും റഷ്യന്‍ എണ്ണയ്ക്കെതിരായ ഉപരോധങ്ങളും അടക്കമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുമെന്ന് സൂചനയുണ്ട്. പുടിന്റെ യുദ്ധാനന്തര ആദ്യ ഇന്ത്യ സന്ദര്‍ശനമായതിനാല്‍ ലോകശ്രദ്ധ ഇതിന്മേല് കേന്ദ്രീകരിച്ചിരിക്കുകയാണ്.
