പത്തനംതിട്ട: ശബരിമല ഒരുക്കങ്ങൾ വിലയിരുത്തി ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ അറിയിച്ചു. കാനനപാത വഴിയുള്ള തീർഥാടനം വർധിച്ചുവരുന്നതിനാൽ കൂടുതൽ സൗകര്യങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് പിന്നാലെയാണ് പ്രതികരണം.മുക്കുഴിയിൽ സ്പോട്ട് ബുക്കിംഗ് സംവിധാനം നടപ്പാക്കുമെന്നും കെ. ജയകുമാർ വ്യക്തമാക്കി.Strict restrictions in Sabarimala; spot bookings to be increased
7,30,000 തീർഥാടകർ വരേണ്ട സാഹചര്യത്തിൽ ഒമ്പത് ലക്ഷത്തിലധികം ആളുകളാണ് എത്തുന്നതെന്ന് ശബരിമല ചീഫ് കോർഡിനേറ്റർ എസ്. ശ്രീജിത്ത് ഐപിഎസ് പറഞ്ഞു. ദിവസം തെറ്റിച്ച് വരുന്ന തീർഥാടകരാണ് തിരക്ക് കൂടാൻ പ്രധാന കാരണം. കഴിഞ്ഞ ദിവസം എത്തിയവരെ വഴിമാറി കടത്തിവിടുന്ന നടപടി ഇനി അനുവദിക്കരുതെന്ന് ഹൈക്കോടതി കർശനമായി നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
“ശബരിമലയിൽ ഇനി മുതൽ കർശന നിയന്ത്രണം നടപ്പാക്കും. സ്പോട്ട് ബുക്കിംഗ് 500 എണ്ണം കൂടി കൂടുതൽ അനുവദിക്കും . ഒരുമിച്ച് വരുന്ന തീർഥാടകർക്കായി മാത്രമാണ് ഈ സൗകര്യം. ഇത് ദുരുപയോഗം ചെയ്യാൻ പാടില്ല,” എസ്. ശ്രീജിത്ത് പറഞ്ഞു.
അതേസമയം, ദർശനത്തിനായി തീർഥാടകരുടെ തിരക്ക് തുടരുകയാണ്. സന്നിധാനത്തെ തിരക്കനുസരിച്ച് പമ്പയിൽ നിന്ന് തീർഥാടകരെ കയറ്റിവിടുന്നതിനാൽ കൂടുതൽ സമയം കാത്തുനിൽക്കാതെ ദർശനം ലഭിക്കുന്നു. ഇതുവരെ ഈ സീസണിൽ 10 ലക്ഷത്തിലധികം തീർഥാടകർ ശബരിമലയിലെത്തി.
