തിരുവനന്തപുരം: അലൻ കൊലക്കേസിൽ ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടിലാണ് കൻറ്റോൺമെന്റ് പൊലീസ് കത്തി കണ്ടെത്തിയത്. അജിൻ തന്നെ കത്തി ഇവിടെ ഒളിപ്പിച്ചിരുന്നുവെന്നാണ് വിവരം. തുടക്കത്തിൽ, കത്തി എങ്ങൊക്കെയോ നഷ്ടപ്പെട്ടുവെന്നായിരുന്നു അജിൻ നൽകിയ മൊഴി.Thiruvananthapuram Alan murder case: Knife used in murder found
കഴിഞ്ഞ മാസമാണ് ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കത്തിൽ ചെങ്കൽചൂള രാജാജി നഗർ സ്വദേശി 18കാരനായ അലനെ കുത്തിക്കൊലപ്പെടുത്തിയത്.സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കം ആണ് സംഭവത്തിന് വഴിതെളിച്ചത്. തിരുവനന്തപുരത്തെ മോഡൽ സ്കൂളിൽ നടന്ന ഫുട്ബോൾ മത്സരത്തെ തുടർന്നുണ്ടായ സംഘർഷമാണ് ദുരന്തത്തിലേക്ക് നയിച്ചത്.
