തിരുവനന്തപുരം: നഗരസഭ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശങ്ങൾ ലംഘിച്ച് വിമതരായി മത്സരിച്ച എട്ട് പേരെ കോൺഗ്രസ് പുറത്താക്കി. കഴക്കൂട്ടം വാർഡിലെ വി. ലാലു, ഹുസൈൻ, പൗണ്ട്കടവ് വാർഡിലെ എസ്. എസ്. സുധീഷ്കുമാർ, പുഞ്ചക്കരി വാർഡിലെ കൃഷ്ണവേണി, വിഴിഞ്ഞം വാർഡിലെ ഹിസാൻ ഹുസൈൻ, ഉള്ളൂർ വാർഡിലെ ജോൺസൺ തങ്കച്ചൻ, മണ്ണന്തല വാർഡിലെ ജിഷിൻ, ജഗതി വാർഡിലെ സുധി വിജയൻ എന്നിവരാണ് പുറത്താക്കപ്പെട്ടത് എന്നു ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ അറിയിച്ചു.Those who contested as rebels against the Congress directive were expelled from the party.
വിഴിഞ്ഞം വാർഡിൽ രണ്ട് പേരിന് ‘കൈ’ ചിഹ്നം നൽകിയെന്ന വാർത്ത തെറ്റാണെന്നും ശക്തൻ വ്യക്തമാക്കി. ഔദ്യോഗിക സ്ഥാനാർഥി കെ. എച്ച്. സുധീർഖാൻ മാത്രമാണെന്നും ഡമ്മി സ്ഥാനാർഥിയുടെ നാമനിർദ്ദേശത്തിൽ കൈചിഹ്നം വന്നത് പാർട്ടിയുമായി ബന്ധപ്പെട്ടതല്ലെന്നും പറഞ്ഞു. ഡമ്മിക്ക് പാർട്ടി ചിഹ്നത്തിനായി ഡി.സി.സി പ്രസിഡന്റ് യാതൊരു പ്രഖ്യാപനവും നൽകിയിട്ടില്ലെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
