തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ ശാസ്തമംഗലം ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പ്രചാരണ പോസ്റ്ററുകളിൽ പേരിനൊപ്പം ഉപയോഗിച്ചിരുന്ന ‘ഐപിഎസ്’ പദവി തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ടി.എസ്. രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ നടപടി.’IPS’ removed from Sreelekha’s poster
വിരമിച്ച ശേഷം പേരിനൊപ്പം ‘ഐപിഎസ്’ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് രശ്മി ചൂണ്ടിക്കാട്ടിയിരുന്നു. തുടർനടപടിയായി, കമ്മീഷൻ ചില പ്രചാരണ പോസ്റ്ററുകളിൽ നിന്നുള്ള ‘ഐപിഎസ്’ കുറിപ്പ് മായ്ച്ചു. തുടർന്ന് ബിജെപി പ്രവർത്തകർ ബാക്കി സ്ഥലങ്ങളിൽ ‘റിട്ട.’ എന്ന പദം ചേർക്കാൻ തുടങ്ങി.
‘പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും ആളുകൾക്ക് ഞാൻ ആരെന്ന് അറിയാം’ എന്ന് ശ്രീലേഖ പ്രതികരിച്ചു. പോസ്റ്ററുകളിലും ഫ്ലെക്സുകളിലും ‘ഐപിഎസ്’ എന്നും ‘ഐപിഎസ് (റിട്ട.)’ എന്നും രേഖപ്പെടുത്തിയിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് ഓഫീസ് ബോർഡിൽ ‘ആർ. ശ്രീലേഖ’ എന്നെ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ശാസ്തമംഗലത്തുനിന്നാണ് ശ്രീലേഖ ജനവിധി തേടുന്നത്. മേയറായി ഉയർത്തിക്കാട്ടുന്ന ബിജെപിയുടെ മുഖ്യ സ്ഥാനാർത്ഥി കൂടിയാണ് അവർ.
