കൊല്ലം: ചവറ കോവിൽത്തോട്ടത്ത് പരിശീലനത്തിനിടെ ടിയർഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് 3 പൊലീസുകാർക്ക് പരുക്കേറ്റു. ചവറ സ്റ്റേഷനിലെ കീർത്തന, ആര്യ എന്നീ പൊലീസുകാർക്കും തെക്കുംഭാഗം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഹരികുമാറിനുമാണ് പരുക്കേറ്റത്. കൈക്ക് നേരിയ പരുക്കേറ്റ ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.3 policemen injured in tear gas shell explosion during training in Chavara
