കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തി. ഞായറാഴ്ച രാത്രിയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ബണ്ടി ചോറിനെ സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.Notorious thief Bundy Chor in Kochi
കേരളത്തിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയായ ബണ്ടി ചോറിന്റെ വരവ് സംശയാസ്പദമായതിനെ തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കോടതിയുടെ കസ്റ്റഡിയിലുള്ള തൻ്റെ മൊബൈൽ ഫോണും ബാഗും ഉൾപ്പെടെയുള്ളവ വിട്ടുകിട്ടുന്നതിനായി ഹൈക്കോടതിയിൽ ഹാജരാകാൻ വേണ്ടിയാണ് കൊച്ചിയിലെത്തിയതെന്നാണ് ബണ്ടി ചോർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച ശേഷം ബണ്ടി ചോറിനെ വിട്ടയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.
