ദില്ലി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് നിലവിൽ സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ഹർജികൾ നവംബർ 26ന് വിശദമായി പരിഗണിക്കാനാണ് കോടതി മാറ്റിയത്.No stay on Kerala SIR proceedings: Supreme Court
കേരളത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ഹർജികൾ പ്രത്യേകം പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയത്തിൽ ഹർജികൾ പരിഗണിച്ചത്. ഇതേ ബെഞ്ചാണ് ബീഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളും പരിശോധിക്കുന്നത്.
കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. തിരഞ്ഞെടുപ്പിനിടെ എസ്ഐആർ നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, എസ്ഐആർ തന്നെ ഭരണഘടനാവിരുദ്ധമാണെന്ന വാദം മുസ്ലിം ലീഗ്, കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവയും ഉന്നയിച്ചിട്ടുണ്ട്.
മുമ്പ് ബീഹാർ എസ്ഐആർ കേസിൽ സ്റ്റേ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല.
