തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഇന്ന് രാവിലെ ഏഴുമണിയോടെ മലപ്പുറം ഒതായിയിലെ അൻവറിന്റെ വീട്ടിലെത്തിയാണ് ഇഡി സംഘം പരിശോധന ആരംഭിച്ചത്. ഡ്രൈവർ സിയാദ് ഉൾപ്പെടെ അൻവറിന്റെ സഹായികളുടെ വീടുകളിലും റെയ്ഡ് നടന്നു. മഞ്ചേരിയിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്കും പരിശോധനയുടെ ഭാഗമായിരുന്നു.ED raids Trinamool Congress leader PV Anwar’s house
കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് 12 കോടി രൂപയുടെ വായ്പ കൈപ്പറ്റുമ്പോൾ രേഖാമൂലമായ തട്ടിപ്പ് നടന്നതായുള്ള വിവരങ്ങളോടെയാണ് അന്വേഷണം നടക്കുന്നത്. സ്ഥലത്തിന്റെ രേഖകൾ കൃത്രിമമായി ഉപയോഗിച്ചെന്നാണ് പ്രാഥമിക സംശയം. അൻവറിന്റെ സഹായിയുടെയും വീട്ടിൽ ഇഡി പ്രത്യേകം പരിശോധന നടത്തി.
ഇതിനിടെ, കഴിഞ്ഞ ദിവസം വിജിലൻസ് വിഭാഗവും പി.വി. അൻവറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
മുമ്പ് നിലമ്പൂർ എം.എൽ.എയായിരുന്ന പി.വി. അൻവർ ഇപ്പോള്‍ തൃണമൂൽ കോൺഗ്രസിലാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു.
