വയനാട്ടിൽ സിപ് ലൈൻ തകർന്നതായി അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വീഡിയോ കേസിൽ ആലപ്പുഴ സ്വദേശിയായ അഷ്കർ അലിയെ വയനാട് സൈബർ സെൽ സി.ഐ. ഷാജു ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.Ashkar arrested in Wayanad zip line fake video case
എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വീഡിയോ സൃഷ്ടിച്ചതെന്നും, ജില്ലയിൽ ഇതുസംബന്ധമായി യാതൊരു അപകടവും സംഭവിച്ചിട്ടില്ലെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ലഹരി കടത്ത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ അഷ്കർ അലിയെക്കുറിച്ച് പൊലീസ് അറിയിച്ചു.
