തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കെ എസ്ഐആർ നടപടികളുടെ നടപ്പാക്കലിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ സ്വരത്തിൽ നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ധൃതിയ്ക്ക് കാരണം ദുരുദ്ദേശ്യമാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികൾ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.SIR proceedings should be stopped; State government files urgent petition in Supreme Court
നവംബർ നാല് മുതലാണ് സംസ്ഥാനത്ത് എസ്ഐആർ നടപടികൾ ആരംഭിച്ചത്. ഡിസംബർ നാല്ക്കകം എന്യൂമറേഷൻ വിതരണം പൂർത്തിയാക്കുമെന്നാണ് നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ എതിർപ്പിനിടയിലും നടപടികൾ നീട്ടിവയ്ക്കാൻ കഴിയില്ലെന്ന നിലപാട് അദ്ദേഹം പുനരാവർത്തിച്ചതോടെയാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ തീരുമാനം അന്തിമമായത്.
