താമരശ്ശേരി: കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് പഞ്ചസാര കയറ്റി വന്ന ലോറി താമരശ്ശേരി ചുരത്തിന്റെ ഒന്നാം വളവിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.Lorry overturns at Thamarassery pass
ഏകദേശം നൂറ് മീറ്റർ ആഴത്തിലേക്ക് പതിച്ച ലോറി തലകീഴായി മറിഞ്ഞെങ്കിലും, വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും യാതൊരു പരിക്കുകളുമേൽക്കാതെ രക്ഷപ്പെട്ടു .ബ്രേക്ക് തകരാറിലായതാകാമെന്നാണ് പ്രാഥമിക നിഗമനം. താമരശ്ശേരി പോലീസും പ്രദേശത്തെ വോളന്റിയർ സംഘങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
