തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചടങ്ങിൽ അഡ്വ. കെ. രാജുവും ബോർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇരുവരുടെയും കാലാവധി രണ്ട് വർഷം. ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായി പ്രവർത്തിച്ചിട്ടുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന കെ. രാജു സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. മുൻ പ്രസിഡൻറ് പി. എസ്. പ്രശാന്തും അംഗം എ. അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.K Jayakumar takes charge as Travancore Devaswom Board President
ചുമതലയേറ്റെടുത്ത ശേഷം കെ. ജയകുമാർ ശബരിമലയോടുള്ള വിശ്വാസം പുനഃസ്ഥാപിക്കുമെന്ന്, മുൻപുണ്ടായ തർക്കങ്ങളും പ്രശ്നങ്ങളും ആവർത്തിക്കാത്തതിന് വേണ്ട നടപടികൾ ഉറപ്പാക്കുമെന്നും പറഞ്ഞു. ഇനി വിശ്വാസം വ്രണപ്പെടില്ല. വിശ്വാസികൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനമാക്കും ബോർഡിനെ, എന്ന് അദ്ദേഹം വ്യക്തമാക്കി.
കെ. ജയകുമാർ പ്രസിഡന്റായത് അഭിമാനകരമാണെന്നും ശബരിമലയുടെ വികസനത്തിനായി സർക്കാർ കാണിക്കുന്ന താത്പര്യം പ്രശംസനീയമാണെന്നും മുൻ പ്രസിഡൻറ് പി. എസ്. പ്രശാന്ത് പ്രതികരിച്ചു.
കെ. ജയകുമാറിന്റെ നിയമനത്തിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.ഐഎഎസ് ഓഫീസറായും കലാ-സാംസ്കാരിക രംഗത്തുമുള്ള കഴിവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
