കൊച്ചി: എറണാകുളം ജില്ലയിലെ 12 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയെയും ആൺസുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ശരീരമാസകലം ഗുരുതരമായ മുറിവുകള്‍ വരുത്തുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.Twelve-year-old boy beaten: Mother and boyfriend arrested
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ വേർപിരിഞ്ഞിരിക്കുകയാണ്. അമ്മ, കുട്ടി, ആൺസുഹൃത്ത് എന്നിവരാണ് ഒരുമിച്ച് താമസിച്ചിരുന്നത്. അമ്മയ്ക്കൊപ്പം കുട്ടി കിടന്നതില്‍ പ്രകോപിതനായ ആൺസുഹൃത്ത് ആണ് മര്‍ദ്ദനത്തിന് തുടക്കമിട്ടത്. ആൺസുഹൃത്ത് കുട്ടിയുടെ കൈകൾ പിടിച്ച് തിരിച്ചശേഷം തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. ബാത്റൂമിൻ്റെ വാതിലിൽ തലയിടിച്ചതിനെ തുടർന്ന് കുട്ടിക്ക് പരിക്കേറ്റു.
തുടര്‍ന്ന് അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ വീണ്ടും ഉപദ്രവിക്കാന്‍ ആൺസുഹൃത്ത് ശ്രമിച്ചുവെന്നാണ് പരാതി. ഇതില്‍ അമ്മ ഇടപെട്ട് തടയുകയല്ലാതെ, കുട്ടിയുടെ നെഞ്ചില്‍ നഖം കൊണ്ട് മുറിവേല്‍പ്പിച്ചതായും എഫ്.ഐ.ആറില്‍ പോലീസ് രേഖപ്പെടുത്തി. കേസില്‍ അമ്മ ഒന്നാം പ്രതിയും ആൺസുഹൃത്ത് രണ്ടാം പ്രതിയുമാണ്.
പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച കുട്ടിയെ പരിശോധിച്ച മെഡിക്കൽ സംഘം സംഭവത്തെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
